Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Blue Tigers

ആ​വേ​ശം അ​ല​ത​ല്ലാ​ൻ ഇ​നി 20 നാ​ൾ കൂ​ടി; കെ​സി​എ​ൽ മൂ​ന്നാം സീ​സ​ണി​ന് കൗ​ണ്ട്ഡൗ​ൺ തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: വീ​ണ്ടും ക്രി​ക്ക​റ്റ് ആ​വേ​ശ​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ക്കാ​നൊ​രു​ങ്ങി കേ​ര​ളം. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ മൂ​ന്നാം സീ​സ​ൺ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ഓ​ഗ​സ്റ്റ് 20 മു​ത​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചു വ​രെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ആ​റ് ഫ്രാ​ഞ്ചൈ​സി​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന 17 ദി​വ​സം നീ​ളു​ന്ന ക്രി​ക്ക​റ്റ് മാ​മാ​ങ്ക​ത്തി​നാ​യി ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഓ​ഗ​സ്റ്റ് 20ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​റ്റ് ഗ്ലോ​ബ് സ്റ്റാ​ർ​സും തൃ​ശൂ​ർ ടൈ​റ്റ​ൻ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. ഉ​ച്ച​യ്ക്ക് 2.30നാ​ണ് ഈ ​മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്. അ​ന്ന് വൈ​കു​ന്നേ​രം 7.30ന് ​ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് കൊ​ല്ലം സെ​യി​ലേ​ഴ്സി​നെ നേ​രി​ടും.

സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് നി​ർ​ണാ​യ​ക​മാ​യ സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ. പോ​യി​ന്‍റ് പ​ട്ടി​ക​യി​ലെ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രും, ഒ​ന്നും നാ​ലും സ്ഥാ​ന​ക്കാ​രും ത​മ്മി​ലാ​ണ് സെ​മി​യി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. കേ​ര​ള​ത്തി​ലെ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കും.

ചെ​റി​യ കാ​ല​യ​ള​വ് കൊ​ണ്ട് ത​ന്നെ രാ​ജ്യ​ത്തെ മു​ൻ​നി​ര പ്രാ​ദേ​ശി​ക ടി20 ​ലീ​ഗു​ക​ളി​ൽ ഒ​ന്നാ​യി മാ​റാ​ൻ കെ​സി​എ​ല്ലി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ൽ സ്റ്റാ​ർ സ്പോ​ർ​ട്സി​ലൂ​ടെ മാ​ത്രം നാ​ല് കോ​ടി​യി​ല​ധി​കം പ്രേ​ക്ഷ​ക​രാ​ണ് മ​ത്സ​ര​ങ്ങ​ൾ ക​ണ്ട​ത്. ഫാ​ങ്കോ​ഡി​ൽ 70 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളും ഏ​ഷ്യാ​നെ​റ്റ് പ്ല​സി​ൽ 1.34 കോ​ടി​യി​ലേ​റെ പേ​രും ലീ​ഗ് ത​ത്സ​മ​യം ആ​സ്വ​ദി​ച്ചു.

ത​മി​ഴ്നാ​ട് പ്രീ​മി​യ​ർ ലീ​ഗ്, ക​ർ​ണാ​ട​ക മ​ഹാ​രാ​ജ ട്രോ​ഫി തു​ട​ങ്ങി​യ വ​മ്പ​ൻ ലീ​ഗു​ക​ളെ​പ്പോ​ലും വ്യൂ​വ​ർ​ഷി​പ്പി​ൽ പി​ന്ത​ള്ളി​യാ​ണ് കെ​സി​എ​ൽ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ഇ​ത്ര​യും വ​ലി​യ ജ​ന​പ്രീ​തി നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​നും മി​ക​ച്ച സം​ഘാ​ട​ന​ത്തി​നും ല​ഭി​ച്ച അം​ഗീ​കാ​രം കൂ​ടി​യാ​ണ്.

ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ഈ ​മു​ന്നേ​റ്റം. മു​ൻ സീ​സ​ണു​ക​ളെ വെ​ല്ലു​ന്ന ആ​വേ​ശ​ത്തോ​ടു​കൂ​ടി മൂ​ന്നാം പ​തി​പ്പി​ന് ക​ളം​തു​റ​ക്കു​മ്പോ​ൾ വ​ൻ വ​ര​വേ​ൽ​പ്പ് ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ.

Latest News

Corehub Up